ഡല്‍ഹി:നൂറ് ശതമാനം ശമ്പളവര്‍ധനവെന്ന എംപിമാരുടെ ആവശ്യം കേന്ദ്രം തള്ളിയിട്ടും ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് ചില എംപിമാര്‍ക്കുള്ളത്. നിലവിലുള്ള ശബളം പോര എന്നാണ് ിവരുടെ നിലപാട്. ഇതിനായി ഇതര രാജ്യങ്ങളിലെ എംപിമാരുടെ ശമ്പളവുമായി ഇവിടുത്തെ എംപിമാരുടെ ശമ്പളം താരതമ്യം ചെയ്യുകയാണ് ഇവരില്‍ ചിലര്‍. യുഎസ്, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ എംപിമാരുടെ ശമ്പളവും സൗകര്യങ്ങളുമാണ് ഇന്ത്യയിലെ എംപിമാര്‍ താരതമ്യം ചെയ്യുന്നത്. ഇക്കാര്യം ഇന്നു എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച സമിതിയില്‍ ചര്‍ച്ചചെയ്തതായാണ് സൂചന.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മാതൃകയില്‍ എംപിമാരുടെയും ശമ്പളത്തില്‍ പരിഷ്കരണം നടത്തണമെന്നാണ് സമിതിയില്‍ ഉയര്‍ന്ന മറ്റൊരു നിര്‍ദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള് ഒന്നും വന്നിട്ടില്ല.
50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ശമ്പളം ഉയര്‍ത്താനായിരുന്നു എംപിമാരുടെ നിര്‍ദേശം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളുകയായിരുന്നു.
അതേസമയം എംപിമാരുടെ ശമ്പളത്തില്‍ നേരിയ വര്‍ധന നടപ്പാക്കുന്നതില്‍ കേന്ദ്രം എതിര്‍പ്പ് കാട്ടാനിടയില്ലെന്നാണ് സൂചന.
Discussion about this post