ആണവകരാര്‍ ഒപ്പിട്ട് പത്തുവര്‍ഷം തികയുമ്പോള്‍ ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി ബന്ധങ്ങളില്‍ അതിശക്തമായ മുന്നേറ്റങ്ങളുണ്ടെയെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജോ ബിഡന്‍ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ അടുത്ത ദശാബ്ദത്തിലും ഉണ്ടാകാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷനും കാര്‍ണിയേജ് എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍മാഷണല്‍ പീസും സംയുക്തമായി നടത്തിയ വിരുന്നില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുമായി ചേര്‍ന്ന് സൈനിക പരിശീലനങ്ങള്‍ നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും ഇതാണെന്ന് ജോ ബിഡന്‍ അഭിപ്രായപ്പെട്ടു. ഇതേ നില തുടര്‍ന്നാല്‍ അടുത്ത പത്തു വര്‍ഷങ്ങളിലും വന്‍ മുന്നേറ്റങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിക്കും. വരും വര്‍ഷങ്ങളില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 500 ദശലക്ഷം ഡോളറിന്റെ വര്‍ദ്ധനവുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post