ഡൽഹി യൂണിവേഴ്സിറ്റി ക്യാംപസിൽ എവിബിപി പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ പ്രതിമയെ അപമാനിച്ച് എൻഎസ്യുഐ. ചെരുപ്പ് മാലയിട്ട് നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേതാക്കളാണ് അപമാനിച്ചത്. പ്രതിമയുടെ മുഖത്ത് മഷി പുരട്ടുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം.
യൂണിവേഴ്സിറ്റി നോർത്ത് ക്യാംപസിൽ ആർട്ട് ഫാക്കൽട്ടി ഗേറ്റിന് മുന്നിൽ എബിവിപി പ്രവർത്തകർ ചൊവ്വാഴ്ച രാവിലെയാണ് സവർക്കർ പ്രതിമ സ്ഥാപിച്ചത്. യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നും അനുമതിയില്ലാതെയാണ് എ.വി.ബി.പി നയിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂനിയൻ പ്രസിഡൻറ് ശക്തി സിങ്ങിന്റെ നേതൃത്വത്തിൽ പ്രതിമ സ്ഥാപിച്ചത്.
എന്നാൽ പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ അധികൃതർക്ക് കത്തയച്ചിരുന്നുവെന്നും മാർച്ചിൽ വൈസ് ചാൻസിലറെ നേരിട്ട് കണ്ടിരുന്നുവെന്നും ശക്തി സിങ് പറഞ്ഞു. എന്നാൽ അധികൃതരിൽ നിന്നും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിമ യൂണിയന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.യുവാക്കൾക്ക് പ്രചോദനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് തങ്ങൾ പ്രതിമ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു..
Discussion about this post