നിലമ്പൂരില്‍ പ്രളയത്തില്‍ തകര്‍ന്ന അതിരുവീട്ടി പാലത്തിന് പകരം സേവാഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പാലം പണിത വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അതിരുവീട്ടിപാലം നാട്ടുകാര്‍ നിര്‍മ്മിച്ചുവെന്നാണ് മാതൃഭൂമി വാര്‍ത്തയിലെ ‘കണ്ടെത്തല്‍’.നാട്ടുകാര്‍ മുള കൊണ്ട് നിര്‍മ്മിച്ചതാണ് പാലമെന്നാണ് മാതൃഭൂമി പറയുന്നത്. ഈ പാലത്തിലൂടെ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ നാട്ടുകാര്‍ താല്‍ക്കാലിക പാലം കെട്ടിയെന്ന മട്ടിലാണ് വാര്‍ത്ത
മാതൃഭൂമി വാര്‍ത്ത ഇങ്ങനെ-
അതെ സമയം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സേവ ഭാരതി പ്രവര്‍ത്തകര്‍ മരത്തടി കൊണ്ട് പാലം കെട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ സേവാഭാരതിയുടെ അധ്വാനത്തെ പ്രശംസിക്കുകയും ചെയ്യുന്നു. ഇതിനിടയിലാണ് സേവാഭാരതിയുടെ പേര് പറയാതെ മാതൃഭൂമി പാലനിര്‍മ്മാണത്തിന്റെ ക്രഡിറ്റ് നാട്ടുകാര്‍ക്ക് പതിച്ചു നല്‍കുന്നത്.
സേവാഭാരതി പ്രവര്‍ത്തകര്‍ താല്‍ക്കാലിക പാലം കെട്ടുന്ന ഫോട്ടോകള്‍
നല്ലത് ആര് ചെയ്താലും അത് പറയണമെന്നതാണ് മാധ്യമധര്‍മ്മമെന്നതും, സത്യം പറയാതിരിക്കാന്‍ ദേശാഭിമാനി ലേഖകനാണോ മാതൃഭൂമി പത്രത്തിന്റെയും ലേഖകന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. സേവാഭാരതി പാലം നിര്‍മ്മിക്കുന്ന ദൃശ്യങ്ങളോ ഫോട്ടോകളോ മാതൃഭൂമിയ്ക്ക് ആവശ്യമെങ്കില്‍ നല്‍കാമെന്നും ഇവര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ഷര്‍ട്ടിലെ സംഘടനയുടെ പേര് മായ്ച്ച് പത്രത്തില്‍ നല്‍കുന്ന ദേശാഭിമാനി ഇതിലും ഭേദമാണെന്നും വിമര്‍ശകര്‍ പറയുന്നു.
പാതാറിലെ അതിരുവീട്ടിപ്പാലത്തിന് പകരമായാണ് സേവാഭാരതി ഇടപെട്ട് താല്‍കാലിക പാലം നിര്‍മ്മിച്ചത്. ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.കുടുംബങ്ങളുടെ ആവശ്യം മനസിലാക്കിയതിനെ തുടര്‍ന്നാണ് സേവാഭാരതി പാലം നിര്‍മ്മിച്ചത്.
കവളപ്പാറക്ക് തെക്ക് വശത്തുള്ള പാതാറില്‍ ഉരുള്‍പ്പൊട്ടലില്‍ വന്ന വന്‍കരിങ്കല്ലുകള്‍ തട്ടി മൊത്തം സ്ലാബുകളും നശിച്ച് പില്ലറുകള്‍ മാത്രമായി ആ പ്രദേശം ഒറ്റപ്പെട്ടു പോയത്.ഇതേ തുടര്‍ന്ന് ക്യാമ്പില്‍ നിന്നും തിരികെ പോകുവാനാവാതെ കുടുങ്ങിയ മുപ്പതോളം കുടുംബങ്ങള്‍ക്ക് സഹായമായി സേവാഭാരതി പ്രവര്‍ത്തകര്‍ പാലം നിര്‍മ്മിച്ചത്. 150ലേറെ സേവാഭാരതി പ്രവര്‍ത്തകരുടെ പരിശ്രമഫലമായിട്ടാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചത്. പഞ്ചായത്ത് അംഗവും നാട്ടുകാരും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു രംഗത്തെത്തിയിരുന്നു.
നേരത്തെ നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് മുണ്ടേരിക്ക് സമീപമുള്ള അപ്പംകാപ്പില്‍ കോളനിയില്‍ കുടുങ്ങിക്കിടന്നവരെ സേവാഭാരതി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. രണ്ട് മാസം പ്രായമായ ഒരു കുട്ടിയും , ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പടെ 42 പേരെയാണ് രക്ഷിച്ചത്.
കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നതിനാല്‍ അഞ്ച് ദിവസമായി പുറംലോകവുമായി തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന ഇവരെ താല്കാലിക പാലം പണിഞ്ഞ ശേഷം സേവാഭാരതി സംഘം രക്ഷപ്പെടുത്തി മുണ്ടേരി ഗവണ്‍മെന്റ് സ്‌ക്കൂളില്‍ എത്തിക്കുകയായിരുന്നു.
കവളപ്പാറയില്‍ ആദ്യമൃതദേഹം പുറത്തെടുത്തത് മുതല്‍ സജീവമായി രക്ഷപ്രവര്‍ത്തനത്തില്‍ സേവാഭാരതി ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചതും സേവാഭാരതി പ്രവര്‍ത്തകരായിരുന്നു. ഇതെല്ലാം വാര്‍ത്തയില്‍ വരാതിരിക്കാന്‍ പല മാധ്യമങ്ങളും പാടുപെട്ടുവെന്ന ആക്ഷേപം ശക്തമാണ്.
https://www.youtube.com/watch?v=9-jKfOGUcGo
Discussion about this post