ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ വെളളിയാഴച പാക്കിസ്ഥാൻ സൈന്യം വെടിവയ്പ് തുടരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു.വ്യാഴാഴ്ച രാത്രി മുതൽ പാക്കിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം തുടരുകയാണ്.
വ്യാഴാഴ്ച രാത്രി എട്ടരോടെയാണ് ഇന്ത്യൻ സൈനികർക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർത്തത്. പാക്കിസ്ഥാൻ ഭാഗത്ത് നിന്ന് ഇടയ്ക്കിടെ രാത്രിയിൽ തുടർന്ന ഷെല്ലാക്രമണം വെളളിയാഴ്ച രാവിലെ വരെ നീണ്ടു. പാക്കിസ്ഥാൻ വെടിവയ്പിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണെന്ന് കരസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് 17 ന് രാജൗരി ജില്ലയിൽ നടത്തിയ വെടിവയ്പിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയിരുന്നു. പാക്കിസ്ഥാൻ പോസ്റ്റുകൾ നശിപ്പിക്കുകയും തീവ്രവാദികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ നിയമലംഘനം നടത്തിയിരിക്കുന്നത്.
Discussion about this post