“വീർ സവർക്കറെ വിശ്വസിക്കാത്തവർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൽ അദ്ദേഹത്തിന്റെ പ്രധാന്യം തിരിച്ചറിയുന്നില്ലെന്ന് “ശിവസേന നേതാവ് ഉദ്ദവ് താക്കറെ. സവർക്കറുടെ പ്രയത്നവും ഇവർ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ അപമാനിക്കുന്നത്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് ക്യാമ്പസിൽ എ.ബി.വി.പി പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ പ്രതിമയിൽ എൻ.എസ്.യു നേതാക്കൾ കറുത്ത ചായമടിക്കുകയും ചെരുപ്പ് മാല ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെയുടെ പ്രസ്താവന.
ഇത്തരത്തിലുളളവർക്ക് പരസ്യമായി മർദനമേൽക്കണം. വീർ സവർക്കറെ വിശ്വസിക്കാത്തവരെയും അപമാനിക്കുന്നവരെയും പരസ്യമായി മർദിക്കണമെന്ന് താക്കറെ കൂട്ടിച്ചേർത്തു. മുൻപ് രാഹുൽ ഗാന്ധി പോലും സവർക്കറെ അപമാനിച്ചിരുന്നുവെന്നും താക്കറെ കൂട്ടിച്ചേർത്തു.
Discussion about this post