ഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. രാജ്യത്തിന് നഷ്ടമായിരിക്കുന്നത് മുതിർന്ന നേതാവിനെയും പ്രഗൽഭനായ അഭിഭാഷകനെയുമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി രഞ്ജൻ ഗൊഗോയ് പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രർത്ഥിക്കുന്നതായും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതായും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു.
അരുൺ ജെയ്റ്റ്ലിയുടെ നിര്യാണം രാജ്യത്തിന് തീരാനഷ്ടമാണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. പ്രഗൽഭനായ അഭിഭാഷകനും സമുന്നത് വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന അദ്ദേഹം ഒരു നല്ല മിത്രമായിരുന്നുവെന്നും അറ്റോർണി ജനറൽ അനുസ്മരിച്ചു.
Discussion about this post