സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിൽ മുൻ ഭർത്താവ് ഉസാമിനെതിരെ വീണ്ടു പരാതിയുമായി യുവതി രംഗത്ത്.കോഴിക്കോടാണ് മുത്തലാഖ് പരാതി നൽകിയ യുവതിക്കെതിരെ പ്രതി വധ ഭീഷണി നടത്തിയതിന് പൊലീസ് കേസെടുത്തിരിക്കുന്നത്. ബൈക്കിൽ സഞ്ചരിക്കവെ മുൻ ഭർത്താവ് തടഞ്ഞു നിർത്തി വധ ഭീഷണി നടത്തിയെന്നാണ്് പരാതി . പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മുൻ ഭർത്താവിനെതിരെ മുക്കം പോലീസ് കേസെടുത്തു.
തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ഓടത്തെരുവിൽ വച്ച് യുവതിയും പിതാവും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയാണ് മുൻ ഭർത്താവ് തടഞ്ഞു നിർത്തിയത്. കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് മുക്കം പോലീസ് പരാതി നൽകി. യുവതിയ്ക്കെതിരെ കഴിഞ്ഞ ദിവസം മഹല്ലിലെ പളളിക്കമ്മറ്റിയും രംഗത്ത് വന്നിരുന്നു.മുത്തലാഖിന്റെ പേരിൽ കൊടിയത്തൂർ സ്വദേശിയായ ഇ.കെ.ഉസാമിനെ അറസ്റ്റ് ചെയത നടപടി ശരിയല്ലെന്നും ,വിവാഹമോചനം നടന്നതിന് സാധുതയില്ലെന്നും പളളി കമ്മിറ്റി അറിയിച്ചു.
Discussion about this post