കനത്ത മഴയില്‍ ഉരുള്‍പൊട്ടിയ പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. 18 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാദൗത്യം അവസാനിപ്പിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. പുത്തുമലയില്‍ നിന്നും കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന മടങ്ങിയിരുന്നു. ഹംസ എന്നയാളെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇന്ന് നടക്കുക. ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നേരത്തെ തിരച്ചില്‍ നടത്തിയ പച്ചക്കാട് മേഖലയില്‍ ഒരിക്കല്‍ കൂടി തിരച്ചില്‍ നടത്തുന്നത്.
അതേസമയം കവളപ്പാറയില്‍ തിരച്ചില്‍ ഇന്നും തുടരും. പതിനൊന്നു പേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. കഴിഞ്ഞ നാലുദിവസങ്ങളിലുള്ള തിരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തിരച്ചില്‍ തുടരുന്നതിനെ പറ്റി ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് ചേരും. കാണാതായവരുടെ ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷം തിരച്ചില്‍ തുടരണമോ അവസാനിപ്പിക്കണോയെന്ന് തീരുമാനിക്കും.
Discussion about this post