കെട്ടിട നിര്‍മാണ ചട്ടഭേദഗതിയില്‍ മൂന്നാറിന് വേണ്ടിയിറക്കിയ ഉത്തരവ് സംസ്ഥാനത്ത് ആകെ നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂന്നാറിന് വേണ്ടി കൊണ്ടുവന്ന ഭേദഗതിയില്‍ എട്ട്, ഒമ്പത് എന്നീ ക്രമനമ്പറിലുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
പഞ്ചായത്ത് നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നല്‍കിയിട്ടും റവന്യു വകുപ്പ് അനുമതി നല്‍കുന്നില്ലെന്ന് കാണിച്ച് മൂന്നാറിലെയും വയനാട്ടിലെയും രണ്ട് റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നിര്‍ദ്ദേശം. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങളാണ് നടന്നിട്ടുള്ളത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ അത്തരമൊരു നിബന്ധന സംസ്ഥാനമൊട്ടാകെ നടപ്പാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
ഇതേതുടര്‍ന്നാണ് ഈ മാസം 22ന് മൂന്നാറിലെ കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനും അതുപോല കെട്ടിട നിര്‍മാണ ഭേദഗതികള്‍ നടപ്പിലാക്കുന്നതിനുമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിനുള്ള മൂന്നാര്‍ ഉത്തരവിലെ എട്ട്, ഒമ്പത് വ്യവസ്ഥകള്‍ അടിയന്തരമായി നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഈ വ്യവസ്ഥകള്‍ നടപ്പാകുന്നതോടുകൂടി ഏത് ആവശ്യത്തിനാണോ പട്ടയം നല്‍കിയത് അതേ ആവശ്യത്തിന് മാത്രമേ പ്രസ്തുത ഭൂമി ഉപയോഗിക്കാന്‍ സാധിക്കു.വാണിജ്യ അടിസ്ഥാനത്തിലുള്ള അനധികൃത നിര്‍മാണങ്ങള്‍ തടയുന്ന വ്യവസ്ഥകളാണ് അടിയന്തരമായി നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം വ്യവസായ, ടൂറിസം വകുപ്പുകളേക്കൂടി കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്
Discussion about this post