കണ്ണൂർ: കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് പൊലീസ് പിടിയിലായത്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തു നിന്നാണ് തൃശൂര്‍ സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നും കണ്ണൂരില്‍ വില്പനയ്ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കറുവന്നൂര്‍ ചിവയത്ത് വീട്ടില്‍ സെബി, മെജോ എന്‍.എം, സി.എസ്.സുജിത്ത് എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. മൂന്ന് പൊതികളിലായി ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
Discussion about this post