ശ്രീനഗർ: സുപ്രീ കോടതി വിധിയനുസരിച്ച് രാഷ്ട്രീയ പ്രസ്താവനകൾ ഒഴിവാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം നേതാവ് തരിഗാമിയെ സന്ദർശിച്ച യെച്ചൂരി ഇന്ന് കശ്മീരിൽ തങ്ങിയ ശേഷം നാളെ മടങ്ങുമെന്നാണ് സൂചന.
തരിഗാമിയെ കാണുന്നതിലുപരി മറ്റെന്തെങ്കിലും പ്രസ്താവനകളോ രാഷ്ട്രീയ പ്രവർത്തനമോ നടത്തിയാൽ കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി അനുസരിച്ചാണ് യെച്ചൂരി സിപിഎം നേതാവും സുഹൃത്തുമായ യൂസഫ് തരിഗാമിയെ സന്ദർശിച്ചത്.
Discussion about this post