പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയ്ക്കായി കണ്ട സ്വപ്നങ്ങൾ ഒരോന്നായി ലക്ഷ്യത്തിലേക്ക് എത്തുക്കയാണ്. വാഗ്ദാനങ്ങൾ മാത്രമല്ല എല്ലാ പ്രവൃത്തിച്ച് കാണിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാർ. അതിന് ഉദാഹാരണമാണ് ഡിജിറ്റൽ രംഗത്തെ വിപ്ലവകരമായ മാറ്റം.ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റ് ഇടപാടുകളിൽ വൻ കുതിപ്പ് ആണെന്ന് റിപ്പോർട്ട്.
ബഹുരാഷ്ട്ര പ്രൊഫഷണൽ ഏജൻസിയായ കെ.പി.എം.ജിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. രാജ്യത്തെ ഡിജിറ്റൽ പേമെന്റ് ഇടപാടുകളുടെ സംയോജിത വാർഷിക വളർച്ചാ നിരക്ക് ( സിഎജിആർ) 12.7 ശതമാനം ആയി.
സ്മാർട്ട് ഫോൺ വിപ്ലവവും, യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസും (യുപിഐ) സംവിധാനവുമാണ് ഡിജിറ്റൽ രംഗത്തെ കുതിപ്പിന് സഹായിച്ചത്. ഡിജിറ്റൽ പേമെന്റ് സംവിധാനം ഉപയോഗിക്കുന്ന വ്യാപാരികളുടെ എണ്ണവും പ്രതിദിനം വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Discussion about this post