കൊച്ചി: കൊച്ചി പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ തീരുമാനമായി. തിരുവനന്തപുരത്തു ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം അറിയിച്ചത്.മേല്‍പ്പാലം നിര്‍മ്മിച്ച വകയില്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനു 12കോടി 74ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഈ തുക കൊച്ചി നഗരസഭ നല്‍കും .തുക നല്‍കിക്കഴിഞ്ഞാല്‍ മേല്‍പ്പാലത്തിന്റെ അധികാരം കൊച്ചി നഗരസഭയ്ക്കായിരിക്കും എന്നും യോഗത്തില്‍ അറിയിച്ചു.
Discussion about this post