കൈത്തണ്ടമുറിച്ച് ആത്മഹത്യയ്ക്കുശ്രമിച്ച യുവാവ്, മരിക്കുന്നതിനുമുമ്പ് തന്റെ രക്തം സുഹൃത്ത് വഴി കാമുകിക്ക് സമ്മാനമായി നൽകി. നങ്കനല്ലൂരിൽ താമസിക്കുന്ന മരപ്പണിക്കാരൻ കുമരേശ പാണ്ഡ്യനാണ് മരിച്ചത്. കൈത്തണ്ടയിൽനിന്ന് വാർന്നുവീണ രക്തം മദ്യക്കുപ്പിയിലാക്കി കാമുകിക്ക് സമ്മാനമായി നൽകാൻ സുഹൃത്ത് മുത്തുവിനെ ഏൽപ്പിക്കുകയായിരുന്നു.
യുവതി പ്രണയം നിരസിച്ചതിൽ മനംനൊന്താണ് കുമരേശ പാണ്ഡ്യൻ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കുറച്ചുകാലമായി പാണ്ഡ്യൻ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ, ഈയിടെയായി ഇവർ പാണ്ഡ്യനെ അവഗണിച്ചതായി പറയുന്നു.ഇതോടെ മാനസിക വിഷമത്തിലായിരുന്നു പാണ്ഡ്യൻ. ചൊവ്വാഴ്ച രാത്രി മുത്തുവിനൊപ്പം മദ്യപിക്കുന്നതിനിടയിൽ ബിയർ കുപ്പി നിലത്തിട്ടുപൊട്ടിച്ച് കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയായിരുന്നു. വാർന്നുവീണ രക്തം മറ്റൊരു മദ്യക്കുപ്പിയിലാക്കി മുത്തുവിനെ ഏൽപ്പിക്കുകയുംചെയ്തു. കുമരേശ പാണ്ഡ്യനെ പിന്നീട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരെ ചികിത്സിക്കുന്നതിൽനിന്ന് അയാൾ തടഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു
Discussion about this post