ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ആദ്യ 100 റാങ്കു നേടിയവരുടെ ഫോണ്‍ നമ്പരുകള്‍ പരിശോധിക്കാനുള്ള തീരുമാനം അട്ടിമറിച്ചു. ഈ അവശ്യം ഉന്നയിച്ച് പിഎസ്സി, ഡിജിപിക്ക് കത്തു നല്‍കിയെങ്കിലും ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. ഡിജിപിയുടെ നിര്‍ദേശം ലഭിച്ചശേഷം അന്വേഷണം നടത്തിയാല്‍ മതിയെന്നാണ് സെല്ലിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി നല്കിയ നിര്‍ദേശം.
യൂണിവേഴ്സിറ്റി കോളജില്‍നിന്ന് സര്‍വകലാശാല ഉത്തരക്കടലാസ് ചോര്‍ന്ന കേസിലും വ്യാജസീല്‍ നിര്‍മിച്ച കേസിലും അന്വേഷണം നിലച്ചു. കേസ് ഇതുവരെ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ല. മ്യൂസിയം സിഐയാണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നു അന്വേഷണ ഉദ്യോഗസ്ഥനും ശുപാര്‍ശ നല്‍കിയിരുന്നു.
കത്തികുത്ത് കേസിനുശേഷം ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് ഉത്തരകടലാസുകള്‍ കണ്ടെടുത്തെങ്കിലും ബിരുദ പരീക്ഷയുടെ ഉത്തരകടലാസുകള്‍ ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. യൂണിവേഴ്സിറ്റി കോളജിലെ യൂണിയന് ഓഫിസില്‍നിന്ന് കണ്ടെടുത്ത ഉത്തരകടലാസുകളും പൊലീസിനു നല്‍കിയിട്ടില്ല. ഇതോടെ, ശിവരഞ്ജിത്തിന്റെയും മറ്റു പ്രതികളുടേയും ഉത്തരകടലാസുകളുടെ ഫൊറന്‍സിക് പരിശോധന നടത്താനുള്ള പൊലീസിന്റെ തീരുമാനം നടപ്പിലായില്ല.
Discussion about this post