വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നത് വിലക്കി മദ്രാസ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍. ലൈംഗിക ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. അനുമതിയില്ലാതെ അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നത് ലൈംഗിക പീഡനത്തിനെതിരായ നിയമത്തിന് കീഴില്‍ വരുമെന്നും സര്‍വകലാശാല രജിസ്റ്റര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അധ്യാപകരുടെ വീടുകളില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനും അനുമതി കൂടാതെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്.
സര്‍വകലാശാലയെ വനിതാ സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പരാതിയുമായി ചില അധ്യാപകര്‍ രംഗത്തെത്തി
Discussion about this post