കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു. പോലീസിനു കേസില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്യയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതേസമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ നിലയില്‍ നേരിയ പുരോഗതി കണ്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ആര്യയുടെ നിര്‍ണായക മൊഴിയെടുക്കാന്‍ അന്വേഷണസംഘം ആരംഭിച്ചു.
Discussion about this post