ഡല്‍ഹി : കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനു വ്യാപം അഴിമതിക്കേസിലെ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ ധര്‍മ്മേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തീവാരി രംഗത്ത്.
ധര്മ്മേന്ദ്രനു വേണ്ടി പണം നല്‍കിയതിന്റെ തെളിവായ ആദായ നികുതി വകുപ്പിന്റെ രേഖകള്‍ കോണ്‍ഗ്രസ്സ് പുറത്തു വിട്ടിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്, ആര്‍എസ്എസ് നേതാവ് സുരേഷ് സോണി എന്നിവര്‍ക്ക് വ്യാപം അഴിമതിയുടെ പേരില്‍ അറസ്റ്റിലായ സുധിര്‍ ശര്‍മയുമായി അടുത്ത ബന്ധമുണ്ടെന്നു കോണ്‍ഗ്രസ്സ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
Discussion about this post