കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി സ്കൂള്‍ വിദ്യാര്‍ധിനികള്‍ മരിച്ച സംഭവത്തില്‍ ഫോറെന്‍സിക് സര്ജന് വിശദീകരണം നല്കി. ഒരു പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ജില്ലാ കളക്ടറുടെയും മന്ത്രിമാരുടെയും വാക്കാലുള്ള നിര്‍ദേശപ്രകാരമാണ്.ആയതിനാല്‍ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചില് മാത്രമേ റിപ്പോര്‍ട്ട് കൈമാറൂ എന്നും അദ്ദേഹം അറിയിച്ചു.
ഇതേസമയം കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണസംഘം ഇന്നു ബെംഗളുരുവിലേക്ക് തിരിക്കും. കോന്നി സി.ഐ ബി.എസ് സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നുച്ചയോടുകൂടി ബെംഗളുരുവിലേക്ക് യാത്ര തിരിക്കുക. അന്വേഷണസംഘം ലാല്‍ബാഗിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും.
Discussion about this post