സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വെളളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. തീരപ്രദേശത്തും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post