ന്യൂനപക്ഷം,ഭൂരിപക്ഷം എന്നൊന്നും ഭരണഘടന ഒരിക്കലും നിര്‍വചിച്ചിട്ടില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ ഒരു ജനാധിപത്യ സംവിധാനമാണ്. നിങ്ങള്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നാണ് വരുന്നതെന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അധിക്ഷേപിക്ക(insulted)പ്പെട്ടത് പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍.നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് കരുതിയാല്‍ നിങ്ങള്‍ എപ്പോഴും ഭയപ്പെട്ടു കൊണ്ടേയിരിക്കും. നിങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് കരുതിയാല്‍ ഭയമുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ 11 ശതമാനം മാത്രമായിരുന്നു മുസ്ലീം വോട്ടര്‍മാരുണ്ടായിരുന്നത്.20 ശതമാനത്തോളം ബ്രാഹ്മണരും 18 ശതമാനം പഞ്ചാബികളുമാണ് ആ മണ്ഡലത്തിലുള്ളത്. എന്നാല്‍, ഈ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിലാണ് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക തിരഞ്ഞെടുപ്പ് സംവിധാനം അവസാനിപ്പിച്ചതോടെ ഹിന്ദുമുസ്ലീം വിഭജനത്തിന് രാജ്യത്ത് പ്രസക്തിയില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ബില്‍ നടപ്പാക്കിയതില്‍ മോദി സര്‍ക്കാരിനെ അദ്ദേഹം പുകഴ്ത്തി. ഞാന്‍ കൂടി ഭാഗമായിരുന്ന ഒരു സര്‍ക്കാരിനെ ഈ വിഷയങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പണ്ട് എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാന്‍ ഭാഗമല്ലാത്ത ഒരു സര്‍ക്കാര്‍ ആ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 6 ന് ഞാന്‍ ഈ വിഷയങ്ങളെക്കുറിച്ച് വിശദമായ കത്ത് പ്രധാനമന്ത്രി മോദിക്ക് അയച്ചു. പ്രധാനമന്ത്രി എന്നെ വിളിച്ചു. ആ മാസം എട്ടിന് ഒരു മണിക്കുറോളം പ്രധാനമന്ത്രിയുമായി എനിക്ക് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം, ആരിഫ് ജി പറയുന്നത് പൂര്‍ണമായും മനസ്സിലാക്കുന്നു,ഉള്‍ക്കൊള്ളുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. ജീവിതകാലം മുഴുവന്‍ ഞാന്‍ ചെലവിട്ടത് ഈ വിഷയങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നും പ്രധാനമന്ത്രിയോടുള്ള നന്ദി വലുതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post