കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിഞ്ജ ചെയ്തു.മലയാളത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.പി സദാശിവത്തിന്റെ പിൻഗാമിയായാണ് സംസ്ഥാനത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കുന്നത്.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ആണ് സത്യവാചകം ചൊല്ലി കൊടുത്തത്.മുഖ്യമന്ത്രി പിണറായി വിജയൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായി.
ഇന്നലെ രാവിലെ 8.30ന് തലസ്ഥാനത്തെത്തിയ നിയുക്ത ഗവർണറെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചത്. പത്നി രേഷ്മ ആരിഫിനൊപ്പമാണ് അദ്ദേഹം എത്തിയത്, രാജ്ഭവനിലെ ജീവനക്കാരുടെ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവർക്കും ഹസ്തദാനം നൽകിയാണു നിയുക്ത ഗവർണർ പരിചയപ്പെട്ടത്.
Discussion about this post