ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു സന്ദര്‍ശിക്കും. മുന്‍ ധനമന്ത്രി ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. ജമ്മു യൂണിവേഴ്സിറ്റിയിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലാണു ചടങ്ങ്.
മോദിയുടെ ജമ്മു സന്ദര്‍ശനത്തോടനുബന്ധിച്ച് ജമ്മു കാശ്മീരിനോയുള്ള പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചേക്കും. ജമ്മുകശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജമ്മുവില്‍ എയിംസ് ആരംഭിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് സൂചന. ഇതിനു പുറമേ ഐഐടിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും ജമ്മുവിന് അനുവദിച്ചേക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ളതാണ് പാക്കേജ്.
ഇതിനിടെ ജമ്മു മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി.
കനാചക്അഖ്‌നൂര്‍ സെക്ടര്‍ മുതല്‍ ആര്‍.എസ്. പുര സെക്ടര്‍ വരെ ഇന്ത്യന്‍ സേനയുടെ നിരവധി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പാക് റേഞ്ചേഴ്‌സ് ഷെല്‍, മോര്‍ട്ടാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തി. പൂഞ്ചില്‍ പാക് കരസേനയും വെടിനിര്‍ത്തല്‍ ലംഘനം നടത്തി.
ബ്രേവാ ഗ്രാമത്തില്‍ ജനവാസ മേഖലയിലേക്കു നീണ്ട ആക്രമണത്തില്‍ നാലുപേര്‍ക്കു പരുക്കേറ്റിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്ന് കരസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ന് ജമ്മു കശ്മീരിലെത്തുന്ന നരേന്ദ്ര മോഡി സംസ്ഥാനത്തിനു വേണ്ടി വിപുലമായ വികസന പാക്കേജ് പ്രഖ്യാപിക്കുമെന്നാണു സൂചന. കനത്ത സുരക്ഷ സംവിധാനങ്ങളാണ് മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
Discussion about this post