സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബർ 21-ാം തീയതി മുതൽ പുതിയ വില നിലവില്‍ വരും. ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.
മന്ത്രി പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് വില വർധിപ്പിക്കാനുള്ള തീരുമാനം. ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവർ പാൽ ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. 2017ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്.
Discussion about this post