അസംഗഡ്: നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) മുന്‍ പ്രസിഡന്റ് ഷാഹിദ് ബദര്‍ ഫലാഹിയെ അറസ്റ്റ് ചെയ്തു. 2001ല്‍ ഗുജറാത്തിലെ ഭുജ് ജില്ലയില്‍ നടന്ന കേസുമായി ബന്ധപ്പൊണ് അറസ്റ്റ്. ഗുജറാത്ത് പോലിസ് അസംഗഡ് പോലിസ് സ്റ്റേഷനില്‍ ഫലാഹിയെ ചോദ്യം ചെയ്തുവരികയാണ്.
ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള വീട്ടില്‍ വ്യാഴാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് ഫലാഹിയെ അസംഗഡ് പോലിസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ബുജ് കോടതി സിമി നേതാവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച്ച രാവിലെ സിമി നേതാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.
1977 ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സിമി രൂപീകരിച്ചത്. സെപ്തംബര്‍ 11 ആക്രമണത്തിന് പിന്നാലെ 2001ല്‍ കേന്ദ്ര സര്‍ക്കാര്‍ സിമിയെ നിരോധിക്കുകയായിരുന്നു. 2008ല്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ നിരോധനം പിന്‍വലിച്ചുവെങ്കിലും 2008 ആഗസ്ത് 6ന് അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നിരോധനം പുനസ്ഥാപിക്കുകയായിരുന്നു. സിമി നിരോധിച്ചതിന് ശേഷവും ഷാഹിദ് ബദര്‍ ഹലാഹി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയായിരുന്നുവെന്ന് അസംഗഡ് എസ്പി പറഞ്ഞു
രാജ്യത്തെ പല വിധ്വംസക പ്രവര്‍ത്തനങ്ങളിലും സിമി തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
Discussion about this post