ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിത ടീമിനെ പ്രഖ്യാപിച്ചു. ഇതിഹാസ താരം മിതാലി രാജ് ടി20യില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ പതിനഞ്ചുകാരിയായ ഷഫാലി വര്‍മയ്ക്ക് ടീമിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടു.
വനിത ടി20 ചലഞ്ചിലേയും ആഭ്യന്തര ക്രിക്കറ്റിലേയും പ്രകടനമാണ് ഷഫാലിയ്ക്ക് ടീമിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. വനിത ടി20 ചലഞ്ചില്‍ മിതാലിയുടെ വെലോസിറ്റിയുടെ താരമായിരുന്നു ഹരിയാനക്കാരിയായ ഷഫാലി. ഐപിഎല്ലിനിടെയായിരുന്നു വനിതകളുടെ ടി20 അരങ്ങേറിയത്.
അതേമസമയം, ഏകദിനത്തില്‍ മിതാലി തന്നെയാകും ഇന്ത്യയെ നയിക്കുക. അഞ്ച് ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാകും. ടി20യില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.
ഏകദിന ടീം: മിതാലി രാജ് (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗ്വസ്, ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍), പൂനം റൗത്ത്, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ജുലന് ഗോസ്വാമി, ശിഖ പാണ്ഡെ, മന്‍സി ജോഷി, എക്താ ബിഷ്ത്, പൂനം യാദവ്, ഹേമലത, രാജേശ്വരി ഗെയ്വാദ്, പ്രിയ പുനിയ.
ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗ്വസ്, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂനം യാദവ്, ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകാര്‍, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍, അനുജ പാട്ടീല്‍, ഷഫാലി വര്‍മ, മാന്‍സി ജോഷി.
Discussion about this post