ബെംഗളൂരു: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പ്രതി പരപ്പനങ്ങാടി സ്വദേശി സക്കറിയയുടെ പരോള്‍ അപേക്ഷ കോടതി തള്ളി. അസുഖബാധിതയായ മാതാവിനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സക്കറിയ പരോള്‍ അപേക്ഷ നല്‍കിയിരുന്നത്. മാതാവിനെ കാണാന്‍ അഞ്ചു ദിവസത്തെ പരോള്‍ വേണമെന്ന് കാണിച്ചാണ് വിചാരണ കോടതിയില്‍ കഴിഞ്ഞയാഴ്ച ഹരജി ഫയല്‍ ചെയ്തത്.
എന്നാല്‍, വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അതിന് തടസ്സമുണ്ടാവുന്ന വിധത്തില്‍ പരോള്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദം കോടതി ശരിവെക്കുകയായിരുന്നു
2009 ഫെബ്രുവരി അഞ്ചിനാണ് കര്‍ണാടക പോലിസ് ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ സക്കറിയയെ ജോലി സ്ഥലമായ തിരൂരില്‍ നിന്നു അറസ്റ്റ് ചെയ്തത്. സക്കറിയ ജോലി ചെയ്തിരുന്ന മൊബൈല്‍ ഷോപ്പില്‍ നിന്നാണ് സ്ഫോടനത്തിന് ഉപയോഗിച്ച റിമോട്ട് നിര്‍മിച്ചതെന്ന് കര്‍ണാടക പോലിസ് കണ്ടെത്തിയിരുന്നു.
നേരത്തെ രണ്ടുതവണ യാണ് സക്കറിയക്ക് ജാമ്യം ലഭിച്ചിരുന്നു. സഹോദരന് മുഹമ്മദ് ഷരീഫിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും പിന്നീട് സഹോദരന് മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനുമായിരുന്നു ജാമ്യം.
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ളവര്‍ പ്രതിയായ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പ്രതി പരോള്‍ അപേക്ഷ നല്കിയതും കോടതി നിരസിച്ചതും.
Discussion about this post