ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ അതിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കണ്ട് സന്തോഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലൈക്ക് കിട്ടാന്‍ വേണ്ടി മാത്രം പോസ്റ്റിടുന്നവരും ഒട്ടും കുറവല്ല.എന്നാല്‍ ചിലരാകട്ടെ, ലൈക്കുകളുടെ എണ്ണം കുറയുമ്പോള്‍ നിരശരാകുന്നവരുമുണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് ഫേസ്ബുക്ക്.
ഉപഭോക്താക്കളുടെ സംരക്ഷണാര്‍ത്ഥം ലൈക്കുകള്‍ മറച്ചുവെയ്ക്കുന്നതിനുളള സംവിധാനം ഒരുക്കാനാണ് ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. അസൂയ, പോസ്റ്റുകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പോസ്റ്റുകളുടെ താരതമ്യപഠനം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഫെയ്സ്ബുക്ക് കണക്കുകൂട്ടുന്നു. പലപ്പോഴും തന്റെ പോസ്റ്റിന് വേണ്ട റീച്ച് കിട്ടിയല്ല എന്ന് പരിതപിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. മറ്റുളളവര്‍ ഇട്ട സമാനമായ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയുമായി താരതമ്യം ചെയ്താണ് ഈ നിഗമനത്തില്‍ ചിലര്‍ എത്തുന്നത്.
ഇത് ഒഴിവാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഫേസ്ബുക്ക് കരുതുന്നു. തുടക്കത്തില്‍ ന്യൂസ് ഫീഡ് പോസ്റ്റുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് നീക്കം നടത്തുന്നത്.
ഫേസ്ബുക്കിന്റെ കീഴിലുളള ഇന്‍സ്റ്റാഗ്രാമില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്. കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയത്
Discussion about this post