ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സീറ്റ് നിലനിര്‍ത്താന്‍ ഇടതു സഖ്യവും , ]തിരിച്ചുപിടിക്കാന്‍ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. എന്എസ്യു ഐയുവും , ബിര്‍സാ അംബേദ്കര്‍ ഫുലേയും ശക്തമായ മത്സരരംഗത്തുണ്ട്.രാജ്യം ചര്‍ച്ച ചെയ്യുന്ന നിര്‍ണായക വിഷയങ്ങളാണ് ഇത്തവണയും ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി ചര്‍ച്ച ചെയ്തത്. ദേശീയത ഉയര്‍ത്തിപിടിച്ചു, വിദ്യാര്‍ത്ഥി സമൂഹം ജനക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെ അനിവാര്യത ഓര്‍മ്മിപ്പിച്ചുമായിരുന്നു എബിവിപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ജമ്മു കശ്മീര്‍ വിഷയം ഇരു ചേരികളും മുഖ്യ പ്രചരണായുധമാക്കി.
ഇന്ത്യയൊട്ടുക്കുമുള്ള കേന്ദ്ര സര്‍ക്കാര്‍ അനുകൂല വികാരം ജെഎന്‍യു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് എബിവിപിയുടെ പ്രതീക്ഷ. ഐസാ, എസ്എഫ്ഐ,എഐഎസ്എഫ് തുടങ്ങി എല്ലാ സംഘടനകളും ഒരുമിച്ചാണ് എബിവിപിയെ നേരിടുന്നത്. എന്നാല്‍ ഇത്തരം അവസരവാദസഖ്യങ്ങളെ ക്യാമ്പസ് തൂത്തെറിയുമെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.
മനീഷ് ജാന്‍ഗിഡ് ആണ് എബിവിപിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. ജനറല്‍ സെക്രട്ടറിയായി ശബരീഷ് പിഎയും മത്സരിക്കുന്നു. ശ്രുതി അഗ്നിഹോത്രി ( വൈസ് പ്രസിഡണ്ട്) സുമന്താ കുമാര്‍ സാഹു ( ജോയിന്റെ സെക്രട്ടറി) എന്നിവരും അണി നിരക്കുന്നു.
ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ശബരീഷ് പിഎ കേരളവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. കേരളത്തിലും കര്‍ണാടകത്തിലുമായാണ് ശബരീഷ് പഠനം പൂര്‍ത്തിയാക്കിയത്. .തമിഴ്നാട്ടിലെ തെലുങ്കു സംസാരിക്കുന്ന കുടുബത്തില്‍ ജനിച്ച ശബരീഷിന് ഇംഗ്ലീഷ് , ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നി ഭാഷകളില്‍ പരിജ്ഞാനമുണ്ട്.
എസ്എഫ്ഐ, എഐഎസ്എ, എഐഎസ്എഫ്, ഡിഎസ്എഫ് സംഘടനകള്‍ സഖ്യമായി മത്സരിച്ചാണ് കഴിഞ്ഞ തവണ സര്‍വ്വകലാശാല യൂണിയന് ഭരണം നിലനിര്‍ത്തിയത് എന്നാല്‍ ഇത്തവണ എബിവിപി സഖ്യത്തിനെതിരെ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്എസ്യുഐ, ബിഎപിഎസ്എ തുടങ്ങിയ സംഘടനകളും മത്സരരംഗത്തുണ്ട്.
ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒയ്ഷി ഘോഷ് (എസ്എഫ്ഐ), വൈസ് പ്രസിഡന്റായി സാകേത് മൂണ്‍ (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ് (എഐഎസ്എ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഡാനിഷ്. (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.43 കൗണ്‍സിലര്‍മാരെയാണ് ഇത്തവണ തെരഞ്ഞെടുക്കേണ്ടത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് 31ല്‍നിന്ന് കൗണ്‍സിലര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചത്. സ്കൂള്‍ ഓഫ് സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ്, സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്, സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്, സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഏസ്തെറ്റിക്സ് എന്നിവിടങ്ങളില്‍നിന്നാണ് ഈ അധിക കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുക. സെപ്തംബര്‍ നാലിന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടക്കും. എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.
Discussion about this post