പോർട്ട് ലൂയിസ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2 സാങ്കേതികമായി വൻ വിജയമെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നാഥ്. വിക്രം ലാൻഡറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിപ്ലവകരമാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ് ലോകം അംഗീകരിച്ചു കഴിഞ്ഞുവെന്നും ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും ഒപ്പം നിന്ന ഇന്ത്യൻ സർക്കാരിനെയും താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഐ എസ് ആർ ഒയുമായി ചേർന്ന് പ്രവർത്തിക്കാൻ മൗറീഷ്യസ് ആഗ്രഹിക്കുന്നു. ദൗത്യം ഉദ്ദേശിച്ച രീതിയിൽ പൂർത്തീകരിക്കാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പുരോഗതിയും ഭാവിയും മികവുറ്റതാണ്. അഭിനന്ദന സന്ദേശത്തിൽ അദ്ദേഹം രേഖപ്പെടുത്തി.
Discussion about this post