മേലുദ്യോഗസ്ഥനായ എസ്ഐയുടെ മാനസികപീഡനം മൂലം രാജിവയ്ക്കാനൊരുങ്ങി തിരുവനന്തപുരം റെയില്‍വേ പോലീസ് ഗ്രേഡ് എസ്ഐ. ഏഴു മാസക്കാലമായി മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. കാട്ടാക്കട സ്വദേശിയായ റെയില്‍വേ ഗ്രേഡ് എസ്ഐയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ജോലി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടതായി വരും. അതിനാല്‍ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നു കാണിച്ച് ഉദ്യേഗസ്ഥന് എസ്പിക്ക് അപേക്ഷ നല്കി.
മേലുദ്യോഗസ്ഥന് തന്നെ ഒരു അടിമയെ പോലെയാണ് കാണുന്നതെന്നും സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും റെയില്‍വേ പ്ലാറ്റ്ഫോമിലും പരസ്യമായി തന്നെ ചീത്ത വിളിക്കാറുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു. പരേഡ് ദിവസങ്ങളില്‍ വീട്ടുക്കാരെയടക്കം ആക്ഷേപിക്കുന്നത് മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നതായും ഗ്രേഡ് എസ്ഐ കൂട്ടിച്ചേര്‍ത്തു.
മാനസിക വിഷമം സഹിക്കാതായപ്പോള്‍ പലതവണ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. പരാതിപ്പെട്ടാല്‍ തന്നെ മേലുദ്യോഗസ്ഥന് ഭീഷണിപ്പെടുത്താറാണ് പതിവെന്നും ഇനിയിതു തുടര്‍ന്നാല്‍ ജീവനൊടുക്കുക അല്ലാതെ വേറെ വഴിയില്ലെന്നുമാണ് എസ്ഐ പറയുന്നത്. അതുകൊണ്ടാണ് സ്വയം വിരമിക്കലിന് താന്‍ തയ്യാറായതെന്നും എസ്പി മഞ്ജുനാഥിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
Discussion about this post