കോഴിക്കോട് ചെമ്പനോടയില്‍ കായാക്കിംഗ് ടീം ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഒഴുക്കില്പ്പട്ടത്. മറ്റ് മൂന്ന് പേര് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
സ്ഥിരമായി കയാക്കിംഗ് നടക്കുന്ന സ്ഥലമാണ് കോഴിക്കോട്ടെ ചെമ്പനോട. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഒരുക്കുന്ന അന്താരാഷ്ട്ര മലബാര്‍ റിവര്‍ ഫെസ്റ്റ് വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഇവിടെ വച്ചാണ് നടക്കാറ്. കയാക്കിംഗിനായി നിരവധി പേരാണ് ഇവിടെ ദിവസവും എത്തിച്ചേരാറുള്ളതെന്ന് അധികൃതര്‍ പറയുന്നു.
Discussion about this post