ചന്ദ്രയാന്‍ വിഷയത്തില്‍ പാകിസ്ഥാനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയുടെ ജയപരാജയങ്ങള്‍ നോക്കിയിരിക്കാതെ പാകിസ്ഥാന്‍ സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ഇന്ത്യയുടെ അഭിമാന പദ്ധതികളില്‍ ഒന്നായ ചന്ദ്രയാന്‍ 2 പദ്ധതിയുടെ ജയപരാജയം പാകിസ്ഥാനെ ബാധിക്കുന്ന വിഷയമല്ല. ചന്ദ്രന്റെ സമീപത്തെങ്കിലും എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോഴും മറ്റ് രാജ്യങ്ങളിലേക്ക് കഴുതകളെ കയറ്റി അയച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അടുത്തകാലത്തായുള്ള പാകിസ്ഥാന്റെ പ്രവര്‍ത്തികളെ ‘അയല്‍രാജ്യം’ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം പരിഹസിച്ചത്. ഇരു രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം ലഭിച്ചത് ഒപ്പമാണ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വ്യോമപാത നിഷേധിച്ചത് അപലപനീയമാണ്. പാകിസ്ഥാന്റെ പൊതുസ്വഭാവം എന്താണെന്ന് ലോകത്തിന് ഇതിലൂടെ മനസ്സിലായിരിക്കും. കശ്മീര്‍ വിഷയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചു. എന്നാല്‍ അവര്‍ വെറും കയ്യോടെ മടക്കി അയയ്ക്കുകയാണ് ചെയ്തത്. സ്വന്തം ചെയ്തികളില്‍ നിന്ന് ഒരു ഗുണമൊന്നും പാകിസ്ഥാന് ലഭിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post