വിശ്വരാജ് വിശ്വ
In Facebook
അല്ല, RSS നു എന്നു മുതലാണ് ഈ കേരളത്തിലെ #ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഉള്ള ചുമതല കൊടുത്തത് ???
കുറച്ചു പഴയ കഥയാണ്…
1983 ല്‍ ആണ്.. ഒരു ഏപ്രില്‍ മാസം..
പക്ഷെ അതിനു മുന്‍പ് ഒരു ഫഌഷ് ബാക്ക് പറയണം. എന്നാലെ കഥ പൂര്ണ്ണമാവൂ..
നമ്മള് ശ്രീഭൂതനാഥന് അയ്യപ്പന്റെ ശബരിമലയിലേക്ക് ഇങ്ങനെ പോവുമ്പോള്‍ അയ്യന്റെ മനോഹരമായ ആ പുണ്യ പൂങ്കവനം ഇങ്ങനെ കയറി ഇറങ്ങുമ്പോള്‍, അതാ വലത് വശത്തു കാണുന്നതാണ് ഭഗവാന് ശിവന് കുടികൊള്ളുന്ന നിലക്കല്‍ മഹാദേവ ക്ഷേത്രം. ഉഗ്രമൂര്‍ത്തിയും മംഗള പ്രദയകനും ആയ ഭഗവാന് ആണ് നിലക്കല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഔദ്യോഗികമായി 1960 ല്‍ പണിതീര്‍ത്തു എന്നു പറയപ്പെടുന്നു എങ്കിലും കൊടുംകാടിന്റെ നടുവില്‍ പുത്രനായ ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠക്ക് അരികിലായി, കാവലായി തന്നെ ആ ശിവ ക്ഷേത്രത്തിന്റെ ചൈതന്യം പതിറ്റാണ്ടുകള്‍ ആയി നിലനില്ക്കുന്നു.
ഇനി 1983 ലെ ഏപ്രില്‍ മാസ രാത്രിയിലേക്ക് തിരികെ വരണം…
ശബരിമല അയ്യപ്പന്റെ പൊന്നു പൂങ്കാവനമായ നിലക്കലില്‍ കര്‍ത്താവ് ഒരു ദിവസം അദ്ഭുതം കാണിച്ചു..
ഒരു ദിവസം രാത്രി ഏതാണ്ട് മൂന്നു മൂന്നര ആയി കാണും, ഒരു വലിയ വെള്ള കോണ്‍ക്രീറ്റ് കുരിശ് പുള്ളി അങ്ങു സ്വര്ഗത്തൂന്നു നിലക്കലില്‍ ഭക്തന്മാര്ക്ക് ആയി ഇറക്കി കൊടുത്തു…
ഇതറിഞ്ഞ ഉടനെ നമ്മുടെ അന്നത്തെ പാമ്പാവലി പള്ളി വികാരി ഫാദര്‍ മാത്യു അന്തിക്കുളം കുറച്ചു മലനാടന്‍ ക്രിസ്ത്യാനികളെ കൂട്ടി വന്നു അവിടെ ഒരു ഷെഡ് ഉണ്ടാക്കി കുര്‍ബ്ബാനയും കൊട്ടിപ്പാട്ടും തുടങ്ങി…
വത്തിക്കാന്‍ വരെ ഉണ്ടായിട്ടും കര്‍ത്താവ് കുരിശ് ഇറക്കിയത് നമ്മുടെ ഇടവകയില്‍ ആണെന്നു പറഞ്ഞു അന്നത്തെ വലിയ പിതാവ് പോപ്പിന്റെ വത്തിക്കാന്‍ പോസ്റ്റില്‍ കത്തും ഇട്ടു..
വാര്‍ത്ത അറിഞ്ഞ മലനാട്ടിലെ റബ്ബര്‍ഷീറ്റ് വിറ്റും ഇഞ്ചിയും ഏലവും കുരുമുളകും കൃഷി ചെയ്തു കാശുകാരായ വിശ്വാസികള്‍ കാശും ആളും തരവുമൊക്കെ ആയി ആ കെട്ടിയ ഷെഡിന് കാവല്‍ കിടക്കാന്‍ വന്നു…
ഈ സംഭവം അറിഞ്ഞ ഉടനെ ‘ടപ്പേന്ന്’ ദൈവ വിളി ഉണ്ടായ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ കരുണാകരന് പള്ളി ഷെഡിന് പോലീസ് കവലും ബന്തവസും ഏര്‍പ്പെടുത്തി. കൂടാതെ പള്ളി വിപുലീകരിക്കാന്‍ ഒരു ഏക്കര്‍ വനഭൂമിയും വിട്ടു കൊടുത്തു. കര്‍ത്താവിനു അന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കിലും വോട്ട് ഇല്ലെങ്കിലും വിശ്വാസികള്‍ക്കും അവരുടെ ഓരോ കുടുംബത്തും അന്ന് പത്തും പന്ത്രണ്ടും വോട്ട് ഉള്ള കാലമാണ്… ഒന്നല്ല ഒന്നര ഏക്കര്‍ കൊടുക്കാവുന്നതാണ്… അല്ല കൊടുക്കും…
അന്നു സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍ നൂറേക്കര്‍ പാടവും എട്ടുകെട്ടും ഉള്ള വീട്ടില്‍ നിന്നു ഒന്നും നോക്കാതെ പാട്ടും പാടി പെണ്ണ് കൊടുക്കും. ആ കാലത്തു, ഒരു കറുത്ത മെലിഞ്ഞ ചെറുപ്പക്കാരന്, ഫുഡ് കോര്‍പ്പറേഷനില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി കളഞ്ഞു, വീടും കുടുംബവും നാടും വിട്ട് സന്യാസ ദീക്ഷ സ്വീകരിച്ചു, RSS പ്രചാരകനായി സമാജ സേവനത്തിന് എന്നും പറഞ്ഞു ഇറങ്ങി.
ആളുടെ പേരു കേട്ടു കാണും..
കുമ്മനം രാജശേഖരന്…
കുമ്മനം , രാജേട്ടന് എന്നൊക്കെ വിളിക്കും.
അന്ന് ദേ ഈ പടത്തില്‍ കാണുന്ന പോലീസും പട്ടാളവും മുഖ്യമന്ത്രിയും കാശു വാരി എറിയണ മലനാടന്‍ നസ്രാണികളും, പിന്നെ സര്‍ക്കാര്‍ വരെ മറിച്ചിടാന്‍ ശക്തിയുള്ള അതിരൂപതയും ബിഷപ്പും, രാഷ്ട്രീയം പറയാന്‍ മലങ്കര കോണ്ഗ്രെസ്സും ഒക്കെ രാജവാഴ്ച നടത്തുന്ന പ്രതാപ കാലം ആണ് എന്നോര്‍ക്കണം.
ഈ മെലിഞ്ഞു കറുത്ത കുമ്മനം രാജശേഖരനും ട്രൗസര്‍ ധാരികള്‍ ആയ കുറച്ചു RSS കാരും കൂടി നെഞ്ചും വിരിച്ചു വട്ടം കയറി അങ്ങു നിന്നിട്ട് പറഞ്ഞു…
‘ശബരിമല മല അയ്യപ്പന്റെ പൊന്നു പൂങ്കാവനത്തില്‍ പാതി രാത്രി കുരിശ് നാട്ടിയത് ഏതു കര്‍ത്താവ് പോന്നുതമ്പുരാന് ആണെങ്കിലും ശരി, ഈ കുരിശ് വച്ചവന് തന്നെ അത് എടുത്തു തോളത്തു വച്ചു കൊണ്ട് പോവാതെ ഞങ്ങള്‍ മല ഇറങ്ങില്ല.. നിലക്കലെ മണ്ണ് നിലക്കല്‍ മഹാദേവന്റെ ആണ്… ‘
അന്ന് തിരുവിതാംകൂര്‍ രാജാവും സ്വാമി സത്യാനന്ദ സരസ്വതിയും RSS സൈദ്ധാന്തികന്‍ പി പരമേശ്വരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും അടക്കുള്ള കേരളത്തിലെ ഹിന്ദു സമൂഹം മുഴുവന്‍ ഒരേ സ്വരത്തില്‍ കുമ്മനത്തിന്റെ പിന്നില്‍ അണിനിരന്നു, കൂടെ നിന്നു.
അവസാനം കുരിശും എടുത്തു മലയിറങ്ങുന്ന സ്ഥലം പള്ളി വികാരിക്ക് എസ്കോര്‍ട്ട് പോയത് കുരിശിന് കാവല്‍ നില്ക്കാന് വന്ന അതേ കരുണാകരന്റെ പൊലീസാണ് കേട്ടോ.. കരുണാകരന് ആളെ ഒന്നും മാറ്റിയില്ല..
അന്നത്തെ സമരത്തിന്റെ തീഷ്ണതയില്‍ , സംഘര്‍ഷത്തില്‍ ഒരാളുടെ ജീവന് വരെ നഷ്ടപ്പെട്ടു.. പിന്മാറാന് ഉണ്ടായ ശക്തിയായ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു ഒരു സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തെ വരെ, ഇട്ട ഓര്‍ഡര്‍ പിന്‍വലിപ്പിച്ചു മുട്ടു കുത്തിച്ച ചരിത്രം പിറക്കുമ്പോള്‍ RSS നു വേണ്ടി എഴുന്നേറ്റു നില്ക്കാന് കേരള നിയമസഭയില്‍ ഒരൊറ്റ MLA ഇല്ല.. പക്ഷെ നിലക്കല്‍ ക്ഷേത്രത്തിനു വേണ്ടി ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരെ ഒറ്റക്ക് എതിര്‍ത്തു നില്ക്കാന് Rss നു രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വന്നിട്ടില്ല…
പക്ഷെ പഴയ പോലെ അല്ല.. ഇന്ന് എന്റെ നാടായ ഭാരതം ഭരിക്കുന്നതും നയിക്കുന്നതും ഈ കുമ്മനം രാജശേഖരനെ പോലെ വെളുത്ത താടി വച്ച മറ്റൊരു RSS പ്രചാരകന് ആണ്…
പേരു പറഞ്ഞാല്‍ അറിയും, നരേന്ദ്ര മോഡി…
ഇതിനും മുന്‍പും ഉണ്ട് ക്ഷേത്രം സംരക്ഷിക്കാന്‍ വന്ന ട്രൗസര്‍ ധാരികളുടെ ചരിത്രം.
1968 ല്‍ കേരളത്തിലെ ഹിന്ദുവിന് തല ഉയര്‍ത്തിപ്പിടിക്കാന്‍ പോന്ന അഭിമാനം നല്കിയ സുപ്രസിദ്ധമായ അങ്ങാടിപ്പുറം തളി ക്ഷേത്ര പ്രക്ഷോഭം.
‘പട്ടി പാത്തിയ കല്ലിന്മേല്
ചന്ദനം പൂശിയ കേളപ്പാ ‘
തളി ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇറങ്ങിയ കേരള ഗാന്ധി കെ കേളപ്പനെ ആക്രമിക്കാന്‍ സഖാക്കള്‍ കല്ലും വാളും വെട്ടുകത്തിയും ആയി വെല്ലുവിളച്ചു കൊണ്ട് എത്തിയപ്പോള്‍ അന്ന് ആ ക്ഷേത്രത്തിനും കെ കേളപ്പനും സംരക്ഷണം കൊടുക്കാന്‍ വന്നതാണ് ആ ട്രൗസര്‍ ധരിച്ച ആളുകള്‍.
അവിടം തൊട്ടു ഇന്ന് വരെ അനവധി നിരവധി ക്ഷേത്രങ്ങള്‍ സംരക്ഷിച്ചു പോരുന്ന ക്ഷേത്ര സംരക്ഷണ സമിതി എന്ന സംഘടന ഇന്ന് സംഘപരിവാര്‍ എന്ന Rss ന്റെ കുടുംബത്തിന്റെ ഭാഗമാണ്…
ഇതിനും മുന്‍പ് പല തവണയും ക്ഷണകത്ത് കിട്ടാതെ , ഹിന്ദു സമാജത്തിന് വേണ്ടി ഈ കാക്കി ട്രൗസറുകാര്‍ മുന്നോട്ട് വന്നിട്ടുണ്ട് , തളിയും നിലക്കലും , അയോദ്ധ്യയിലും തുടങ്ങി ഭാരതത്തിന്റെ ഒരു തലക്കല്‍ തൊട്ടു മറ്റേ തലക്കല്‍ വരെ Rss സംരക്ഷിച്ചു നിര്‍ത്തിയ ക്ഷേത്രങ്ങള്‍ അനവധി ഉണ്ട്, ഇന്നും ക്ഷേത്രം സംരക്ഷിക്കുന്ന ധര്‍മ്മം Rss നിര്‍ത്തിയിട്ടില്ല താനും..
#ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ഇതാ നമ്മുടെ സര്‍ക്കാര്‍ ചുംബന സമര യുവതി സഖാക്കളെ പോലീസ് അകമ്പടിയോടെ മല കയറ്റി സന്നിധാനത്തേക്ക് കൊണ്ടു വരുന്നത് ചാനലുകളില്‍ ലൈവ് ആയി കാണുവിന്‍, എന്നു പറഞ്ഞപ്പോള്‍ മലയാളി വിശ്വാസികള്‍ പറഞ്ഞത് എന്താ ?
‘ ആ Rss കാരൊക്കെ എവിടെയാണ്. അവരെ വിളിക്ക്. അവര്‍ എവിടെ ‘ എന്നൊക്കെ ആണ്.. അത് അവരുടെ പ്രതീക്ഷ ആണ് സംഘത്തെ കുറിച്ച്.
Rss എന്തു സംഘടന ആണെന്ന് പോലും അറിയാത്തവര്‍ക്ക് പക്ഷെ ഒന്നറിയാം. അവര്‍ നിത്യം കുളിച്ചു തൊഴുന്ന അമ്പലത്തില്‍ നാളെ അവര്‍ കൊളുത്തുന്ന അന്തി തിരി കെടാതെ നോക്കണം എങ്കില്‍ Rss കാരെ വിളിക്കണം. പോലീസും പട്ടാളവും അല്ല, എന്റെ അമ്പലം കാക്കാന്‍ വിളിക്കേണ്ടത് Rss ന്റെ പിള്ളേരെ ആണ്…ശബരിമലയില്‍ അയ്യന്റെ കാവല്‍ നില്ക്കാന് ആരാണ് എന്നു അതു കൊണ്ടു തന്നെ ഒരു വിശ്വസിക്കും സംശയമില്ലായിരുന്നു..
പ്രളയവും പേമാരിയും ഉരുള്‍ പൊട്ടലും വരുമ്പോള്‍ മാത്രമല്ല, കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് നേരെ എന്തു വന്നാലും, ആരു വന്നാലും കുറുകെ നില്ക്കാന് Rss ഉണ്ടാവും എന്നത് ഹിന്ദു സമൂഹത്തിന്റെ വിശ്വാസം ആണ്, പ്രതീക്ഷ ആണ്…
തിരികെ ഒന്നും പ്രതീക്ഷിക്കാതെ തന്നെ കര്‍മ്മം ചെയ്തു അവര്‍ മടങ്ങുകയും ചെയ്യും.. ഫലം കാംഷിക്കുക ഇല്ല എന്നതും Rss കാരന്റെ ധര്‍മ്മം ആണ്..
അതേ, ആര്‍ക്കാണ് സംശയം..
സംഘം കാവലുണ്ട്… Rss ന്റെ സംരക്ഷണത്തില്‍ തന്നെയാണ് ഓരോ ക്ഷേത്രങ്ങളും. ക്ഷേത്രധര്മ്മ പാലകര്‍ ആണ് സംഘം… അതില്‍ സംശയം വേണ്ട.
അല്ല, RSS നു എന്നു മുതലാണ് ഈ കേരളത്തിലെ #ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ഉള്ള ചുമതല കൊടുത്തത് ??
Discussion about this post