പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്ഡക്കാരിനു കേരള കോണ്‍ഗ്രസിന്റെ വിമര്‍ശനം. അതിര്‍ത്തി നിര്‍ണ്ണയവുമായി കേന്ദ്രത്തിന് മറുപടി നല്കുന്നതില് സര#കകാര് പരീജയപ്പെട്ടു. 10 തവണ കത്തയച്ചിട്ടും മറുപടി നല്‍കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും വിഷയത്തില്‍ വനം വകുപ്പ് അലംഭാവം കാട്ടിയെന്നും കോരള കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം വനം മാക്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്നതാണ് സര്‍ക്കാര്‍ നയം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നേരത്തെയുള്ള കരട് വിജ്ഞാപനം അടിസ്ഥാനമാക്കി മുന്നോട്ടു പോകും. സര്‍വ്വേ നമ്പര്‍ കേന്ദ്രത്തിനു കൈമാറാന്‍ തയ്യാറല്ല എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post