മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കല്‍ നടപടിയില്‍ ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല.നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് കോടിയേരി പറഞ്ഞു.
അതേയമയം മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്കു നഗരസഭ നല്കിയ കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ചിനുള്ളില്‍ എല്ലാവരും ഫ്ലാറ്റുകള്‍ വിട്ടൊഴിയണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ഇതില്‍ പ്രതിഷേധം കടുപ്പിച്ച ഫ്ലാറ്റ് ഉടമകള്‍ ഇന്നു മുതല്‍ നഗരസഭയ്ക്കു മുന്നില്‍ നിരാഹാരം ഇരിക്കും
Discussion about this post