മുംബൈ : സര്‍വ്വ ബോക്സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന രാജമൗലി ചിത്രമായ ബാഹുബലിയെ പ്രശംസിച്ച് സല്മാന് ഖാന്.
‘ബാഹുബലി ശരിക്കും മികച്ചൊരു ചിത്രമാണ് ബോളിവുഡ് ഇത്തരം ആശയങ്ങളില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കണം. എന്നാല്‍ ബാഹുബലി പോലെ ഒന്ന് നമ്മുക്ക് ഇനി നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഈ പടം ശരിക്കും എന്നെ ഭയപ്പെടുത്തുന്നു, കാരണം അതിന്റെ വിജയം തന്നെ, ബോളിവുഡ് ഇത്തരം ഒരു വിജയത്തെ ഭയക്കുക തന്നെ വേണ’ മെന്ന് പടത്തിന്റെ ബിസിനസ് നേട്ടങ്ങള്‍ സൂചിപ്പിച്ച് തമാശയായി സല്മാന് പറഞ്ഞു.
ഈ വെള്ളിയാഴ്ച ബോളിവുഡിലെ പ്രധാന റിലീസ് സല്‍മാന്റെ ബജിറംഗി ബായിജാന് ആണ്. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ബജിറംഗി ബായിജാന് നിര്‍മ്മിക്കുന്നതും സല്‍മാനാണ്. എന്നാല്‍ ഇതിന് വെല്ലുവിളിയായി ഇപ്പോഴും ബാഹുബലി തിയറ്ററുകളില്‍ കയ്യടിയോടെ നിറഞ്ഞു നില്ക്കുന്നു.
Discussion about this post