അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനായി സംഘടിപ്പിക്കുന്ന പരിപാടിയായ ‘ഹൗഡി മോദി’യില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യൻ സമൂഹമാണ് ടെക്സാസിലെ ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
‘ ഹൗഡി മോദി ‘പരിപാടി സെപ്റ്റംബര്‍ 22നാണ് നടക്കുന്നത്. ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ‘ഹൗഡി മോദി’ക്ക് ലഭിക്കും.
ഹൂസ്റ്റണിലെ എൻ .ആർ.ജി. സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ് പങ്കെടുക്കാൻ് 50,000 ഇന്ത്യന്‍ അമേരിക്കക്കാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 8000 പേർ രജിസ്ട്രേഷനായി കാത്തിരിക്കുന്നുണ്ട്.
Discussion about this post