പിഎസ് സി പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ തത്വത്തില്‍ അംഗീകാരം.പരീക്ഷകള്‍ മലയാളത്തില്‍ ആക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ് സി അറിയിച്ചു.കെഎഎസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്താനും തീരുമാനം.പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.ഇതില്‍ സര്‍വകലാശാല അധ്യാപകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തും.
തൊണ്ണൂറു ശതമാനം പരീക്ഷകള്‍ക്കും ഇപ്പോള്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നുണ്ട്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ്, മറ്റ് ഉന്നത തസ്തികകള്‍ എന്നിവയിലേക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കാത്തത്. ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കുന്നതിനു സഹായകമായ പുസ്തകങ്ങള്‍, റഫറന്‍സുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ് അധ്യാപകര്‍ക്കു പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നാണ് മനസിലാക്കുന്നത്. അതു മറികടക്കാന്‍ പറ്റിയാല്‍ പിഎസ്സിക്കു മറ്റ് എതിര്‍പ്പുകളില്ലെന്ന് പിഎസ് സി ചെയര്മാന് എംകെ സക്കീര്‍ വ്യക്തമാക്കി.
മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിരുന്നു.ഇതിനിടെയാണ്ഇത്തരത്തിലൊരു തീരുമാനമുണ്ടായിരിക്കുന്നത്.
Discussion about this post