ജാർഖണ്ഡിനും,ഹരിയാനയ്ക്കും, ഉത്തർപ്രദേശിനും പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. അസാമിലെ പോലെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ ആലോചിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.ഹരിയാനയുടെ മനോഹർ ലാൽ ഖത്തർ, ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്, ജാർഖണ്ഡിലെ രഘുബാർദാസ് എന്നിവർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
‘ദേശീയ പൗരത്വ രജിസ്റ്റർ ഇവിടെ നടപ്പാക്കണമോ എന്ന് ആലോചിക്കുകയാണ്. രാജ്യത്ത് രജിസ്റ്റർ നടപ്പാക്കുന്നതിനെ കുറിച്ചുളള ചർച്ചകൾ വളരെ ന്യായമാണ്. അനധികൃത കുടിയേറ്റക്കാർ ഇവിടെയെത്തിയെന്ന സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞങ്ങൾ മന്ത്രി സഭയിൽ ഇക്കാര്യം ചർച്ച ചെയ്യും’റാവത്ത് പറഞ്ഞു.ഉത്തരാഖണ്ഡ് അതിർത്തി സംസ്ഥാനമായതിനാൽ അനധികൃത കുടിയേറ്റം ഇവിടെ ഗുരുതര പ്രശ്നമാണ് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post