തിരുവനന്തപുരം: എസ്ഐമാര്‍ക്ക് ഡിജിപിയുടെ ഇമ്പോസിഷന്‍. സ്ത്രീ സുരക്ഷയ്ക്കായി പുറപ്പെടുവിച്ച ഉത്തരവ് പകര്‍ത്തിയെഴുതാനാണ് ഉത്തരവ്. ഉത്തരവ് എസ്ഐമാരും മറ്റും കൃത്യമായി വായിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് ഉത്തരവ്.
ഉത്തരവ് പകര്‍ത്തിയെഴുതി ഹാജരാക്കാനാണ് സെന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീ സുരക്ഷ സംബന്ധിച്ച ഉത്തരവ് സംബന്ധിച്ച് പോലിസുകാര്‍ക്കിടയില്‍ കൃത്യമായ അവബോധമില്ലെന്ന ആക്ഷേപം പരിഹരിക്കുകയാണ് പോലിസ് മേധാവിയുടെ ഉദ്ദേശം. സ്ത്രീകളോട് പോലിസുകാര്‍ പലപ്പോഴും മാന്യമായി പരുമാറാറില്ലെന്ന ആക്ഷേപം ശക്തമാണ്.
Discussion about this post