അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ 18 നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഇതിനുള്ളില്‍ പരാതിക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാം. ചര്‍ച്ച രഹസ്യമായി നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസില്‍ ദിവസേനയുള്ള വിചാരണ തുടരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. 26-ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് നവംബര്‍ 17 നു വിരമിക്കുന്നതിനു മുമ്പ് കേസില്‍ വിധി പറയുമെന്നാണു സൂചന.
തങ്ങളുടെ വാദം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കാന്‍ എല്ലാ കക്ഷികളോടും കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒക്‌ടോബര്‍ 18നുള്ളില്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിച്ചത്.
കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഓഗസ്റ്റ് 6 മുതല്‍ ദിവസേന വാദം കേള്‍ക്കുമെന്നു പ്രഖ്യാപിച്ചത്.
Discussion about this post