ഡൽഹി: വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ രാകേഷ് കുമാർ സിംഗ് ബദൗരിയ നിയമിതനായി. പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെയാണ് നിയമന വിവരം പുറത്തു വിട്ടത്. നിലവിൽ വ്യോമസേന ഉപമേധാവിയാണ് അദ്ദേഹം. ഇപ്പോഴത്തെ വ്യോമസേനാ മേധാവി ബി എസ് ധനോവ സെപ്റ്റംബർ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
1980 ജൂൺ 15-ന് സ്വോഡ് ഓഫ് ഓണർ ബഹുമതി നേടിക്കൊണ്ടാണ് ബദൗരിയ വ്യോമസേനയിൽ സേവനം ആരംഭിച്ചത്. ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയ വ്യോമസേനാ സംഘത്തിന്റെ ചെയർമാനായിരുന്നു ബദൗരിയ. ദേശീയ പ്രതിരോധ അക്കാഡമിയുടെ കമാൻഡന്റ്, കേന്ദ്ര വ്യോമ കമാൻഡ് മേധാവി, ദക്ഷിണ വ്യോമ കമാൻഡ് മേധാവി തുടങ്ങിയ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post