അഹമ്മദബാദ്-മുംബൈ ബുളളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ പച്ചക്കൊടി. ഭൂമി ഏറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്ത് 100 കർഷകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി.
ജസ്റ്റിസുമാരായ അനന്ത് ഡേവ്, ബിരേൻ വൈഷ്ണവ് എന്നിവരടങ്ങിയ ബഞ്ചാണ് പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയത്. പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന കർഷകർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രണ്ട് പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കിടയിൽ 508 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്്. ഇതിനായി 1400 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. മധ്യ ദക്ഷിണ ഗുജറാത്തിലെ എട്ട് ജില്ലകളിലായി 1000 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ സ്ഥലം പോകുന്നത്.
അഹമ്മദാബാദ്- മുംബൈ ഹൈസ്പീഡ് റെയിൽ പദ്ധതി കേന്ദ്ര പദ്ധതി ആയതിനാൽ കേന്ദ്ര നിയമപ്രകാരം ഏറ്റെടുക്കൽ നടത്തണമെന്ന കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Discussion about this post