സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് വരെ തലച്ചോറിൽ രക്തം കട്ടപിടിക്കുക എന്നത് വെറുമൊരു പദമാണ്. എന്നാൽ ഇതിന്റെ ഗുരുതരാവസ്ഥ വളരെ വലുതും. ശരീരത്തിൽ മുറിവേൽക്കുമ്പോൾ ഉള്ള സ്വാഭാവിക പ്രതികരണമാണ് രക്തം കട്ടപിടിക്കുക എന്നത്.കൂടുതൽ രക്തം നഷ്ടപ്പെടാതിരിക്കാൻ മുറിവുള്ള സ്ഥലത്ത് രക്തം കട്ടപിടിക്കുന്നു. ചില സമയങ്ങളിൽ രക്ത കട്ടകൾ അലിയാതിരിക്കുന്നു. ഇത് ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമാകും.
ചലനമില്ലായ്മ അല്ലെങ്കിൽ മന്ദഗതിയിലുള്ള രക്തപ്രവാഹത്തിന് കാരണമാകുന്ന പ്രത്യേക ആരോഗ്യസ്ഥിതികൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില രോഗാവസ്ഥകൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.കടുത്ത തലവേദന അനുഭവപ്പെടുക.,ബലഹീനത,സംസാരിക്കാൻ ബുദ്ധിമുട്ട്,കാഴ്ച പ്രശ്‌നങ്ങൾ,നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ചുമയ്ക്കുമ്പോൾ രക്തം കാണുക എന്നിവ തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിന്റെ ചില ലക്ഷണങ്ങൾ മാത്രമാണ്. നീര് കാണപ്പെടുക, വേദന, ചർമ്മത്തിൽ ചുവപ്പ് കാണുക എന്നിവയെല്ലാം തന്നെ രക്തം കട്ടപിടിക്കുന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കൈകാലുകളിൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുന്നതാണ് നല്ലത്.
സംസാരശേഷിയെയും കാഴ്ചയെയും ബാധിക്കാവുന്ന തലച്ചോറിലെ ക്ലോട്ട് മരണത്തിലേക്ക് നയിക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്. സെറിബ്രൽ ത്രോംബോസിസ് അഥവാ സെറിബ്രൽ എംബോളിസം എന്നും ഇവയെ വിളിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകളിൽ ക്ലോട്ട് രൂപപ്പെടുകയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് ക്ലോട്ട് സഞ്ചരിച്ച് തലച്ചോറിലെത്തുകയോ ചെയ്യുമ്പോഴാണ് സെറിബ്രൽ എംബോളിസം വരുന്നത്. ഈ ക്ലോട്ട് തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും വിതരണത്തെ ബാധിച്ച് പക്ഷാഘാതത്തിലേക്ക് നയിക്കാം.
Discussion about this post