കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ സെന്‍സെക്സും നിഫ്റ്റിയും കുതിപ്പ് രേഖപ്പെടുത്തി. സെന്‍സെക്സ് 2251 പോയിന്റും നിഫ്റ്റി 650 പോയിന്റും നേട്ടമുണ്ടാക്കി. കഴിഞ്ഞ പത്ത് വ!ര്ഷത്തിനിടയിലെ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ കുതിപ്പാണ് ഇത്. സെന്‍സെക്സ് 38,344 .95 പോയിന്റിലാണ് വ്യാപാരം നടകുന്നത്. നിഫ്റ്റി 11,000 പോയിന്റിന് മുകളിലേക്ക് തിരിച്ചെത്തി 11,355 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിഫ്റ്റിയുടെ വിപണി മൂല്യം 2.5 ലക്ഷം കോടി രൂപ കണ്ട് ഉയര്‍ന്നു. വിപണി വന്‍നേട്ടം കൈവരിച്ചതോടെ 1445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. 538 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്. ജൂലൈ അഞ്ചിലെ ബജറ്റില്‍ പ്രഖ്യാപിച്ച, ഓഹരി മടക്കി വാങ്ങുമ്പോള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കിയതും വിപണിക്ക് കരുത്തേകി. കോര്‍പ്പറേറ്റ് നികുതി മുപ്പതില്‍ നിന്ന് 22 ശതമാനമായി കുറച്ചതാണ് ഓഹരിവിപണിക്ക് ഉണര്‍വ് പകര്‍ന്നത്.
ഓട്ടോ ഓഹരികളില്‍ മാരുതി സുസുക്കിയും ഐഷര്‍ മോട്ടോഴ്സും ടാറ്റ മോട്ടോഴ്സും വലിയ നേട്ടമുണ്ടാക്കി. ഇന്‍ഡസ് ഇന്ദ് ബാങ്ക്, എസ്ബിഐ, എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്. ഹോട്ടല്‍ ഓഹരികള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍ ഓഹരികള്‍ തുടങ്ങിയവ 1.50 ശതമാനം മുതല്‍ 3.70 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. 7,500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടകയ്ക്കുള്ള 28 ശതമാനം നികുതി ജിഎസ്ടി യോഗത്തില്‍ 18 ശതമാനമായി കുറയ്ക്കുമെന്ന ആഭ്യൂഹം വന്നതോടെ ഹോട്ടല്‍ ഓഹരികളും കുതിച്ചുയര്‍ന്നു. താജ് ജിവികെ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് 5 ശതമാനവും ലീല വെഞ്ച്വര്‍ 3.5 ശതമാനവും ഇന്ത്യ ഹോട്ടല്‍സ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.
Discussion about this post