ഉത്തരമലബാറിന്റെ റെയില്‍വേ സ്വപ്നങ്ങളിലൊന്നാണ് കുമ്പളയിലെ റെയില്‍വേ ടെര്‍മിനല്‍ സ്റ്റേഷന്.ഇപ്പോഴിതാ ടെര്‍മിനല്‍ സ്റ്റേഷന് ആരംഭിക്കാന്‍ റെയില്‍വേ പച്ചക്കൊടി കാട്ടിയത് ഈ മേഖലയില്‍ വലിയ പ്രതീക്ഷകള്‍ക്കാണ് വഴിയൊരുക്കുന്നത്.
നിലവില്‍ കേരളത്തിലേക്കുള്ള പ്രധാന എക്സ് പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്നത് മംഗളൂരുവില്‍ നിന്നാണ്. എന്നാല്‍ കുമ്പള ടെര്‍മിനല്‍ സ്റ്റോഷനായി ഉയര്‍ത്തിയാല്‍ മംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന മിക്ക ട്രെയിനുകളും കുമ്പളയില്‍ നിന്നു തുടങ്ങാനും കണ്ണൂര്‍ വരെ സര്‍വീസ് നടത്തുന്ന ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സര്‍വീസ് ഇവിടേക്കു നീട്ടാനുമാണ് സാധ്യത. ഇതു ജില്ലയിലെയും മംഗളുരുവിലെയും യാത്രക്കാര്‍ക്കും ഏറെ പ്രയോജനകരമാകും.
ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്നു തിരുവനന്തപുരം,ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഭാഗങ്ങളിലേക്കു കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുന്നതോടൊപ്പം യാത്ര അവസാനിപ്പിക്കാനും ഇതിലൂടെ സാധ്യമാകുമെന്നു പറയുന്നു. ഇതിനു പുറമേ കുമ്പളയുടെ വികസനത്തിനു വേഗതയേറും. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നാല്പതോളം ഏക്കര്‍ സ്ഥലമാണ് സ്വന്തമായിട്ടുള്ളത്. ദേശീയ പാതയോട് ചേര്‍ന്നുള്ള സംസ്ഥാനത്തെ ഏക സ്റ്റേഷനാണ് കുമ്പള.
മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ വോര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം , മംഗല്പാടി, പൈവളികെ,കുമ്പള, പുത്തിഗെ, എന്മകതെ, ബദിയടുക്ക എന്നീ പഞ്ചായത്തുകള്‍ക്കു പുറമേ കറന്തക്കാട്, മൊഗ്രാല്‍പൂത്തൂര്‍, ചൗക്കി, മൊഗ്രാല്‍, കുമ്പള തുടങ്ങിയ പ്രദേശത്തുള്ളവര്‍ ഏറെ ആശ്രയിക്കുന്നത് കുമ്പളയെയാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ എച്ച്എഎല്‍, സിപിസിആര്‍ ഐ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു എത്താന്‍ പറ്റുന്ന സ്റ്റേഷനാണിത്.
Discussion about this post