തീരദേശ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി കൊച്ചിയിലെ കൂടുതല്‍ ഫഌറ്റുകള്‍ക്കെതിരെ പരാതി. മറൈന്‍ ഡ്രൈവിലെ ഉള്‍പ്പടെ 40 ഫഌറ്റുകള്ക്കെതിരെയാണ് പരാതി. ഈ ഫ്ലാറ്റുകള്‍ നിയമം ലംഘിച്ചാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, കാസ്റ്റല്‍ സോണ്‍ അതോറിറ്റി, അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയത്.
മറൈന്‍ ഡ്രൈവിലെ അബാദ് മറീന , ലിങ്ക് ഹോറിസോണ്‍, ഡിഡി സമുദ്ര ദര്ശന്, മറീന മജസ്റ്റിക് തുടങ്ങിയ ഫഌറ്റുകള്‍ക്ക് എതിരെയാണ് പരാതി.സുപ്രിം കോടതി പൊളിച്ച് കളയാന്‍ ഉത്തരവിട്ട മരടിലെ ആല്‍ഫാ ഫഌറ്റിലെ താമസക്കാരനാണ് പരാതി നല്‍കിയത്.
നേരത്തെ തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. കാലവധി തീര്‍ന്നിട്ടും കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
Discussion about this post