വ്യോമസേനയുടെ മിഗ് 21 പരിശീലന വിമാനം മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്ത് തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു.രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
Madhya Pradesh: MiG 21 Trainer aircraft of the Indian Air Force crashed in Gwalior, today. Both the pilots, including a Group Captain and a squadron leader, managed to eject safely. pic.twitter.com/Gdmik5RhTN
— ANI (@ANI) September 25, 2019
ഒരു ഗ്രൂപ്പ് ക്യാപ്റ്റനും ഒരു സ്ക്വാഡ്രണ്‍ ലീഡറുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പാരച്യൂട്ടുപയോഗിച്ച് പുറത്തു കടക്കുകയായിരുന്നു.ഗ്വാളിയോര്‍ പരിശീലന ക്യാമ്പില്‍ നിന്നും പതിവ് പരിശീലന പറക്കലിന് പോയ വിമാനമാണ് തകര്‍ന്നു വീണത്. . വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post